നാല് ശക്തരായ വനിതകളെ  പരിചയപ്പെടുത്തി റോബര്‍ട്ട് വദ്ര

ന്യൂദല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാല് സ്ത്രീകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് റോബര്‍ട്ട് വദ്ര.  
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വദ്ര ആശംസയര്‍പ്പിച്ച് രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയുടെ അമ്മയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സോണിയ ഗാന്ധിയും, അമ്മ മൗറീന്‍ വാദ്രയുമാണ് ഒരു ചിത്രത്തിലുള്ളത്.
മറ്റൊരു ചിത്രത്തില്‍ ഭാര്യ പ്രിയങ്ക ഗാന്ധി, മകള്‍ മിറായയുമാണുള്ളത്. ഇവര്‍ നാല് പേരുമാണ് എനിക്ക് ചുറ്റുമുള്ള ശക്തരായ വനിതകളെന്നാണ് വദ്ര പറയുന്നത്. 
കഠിനാദ്ധ്വാനം, ധൈര്യം, അനുകമ്പ, ദൃഢനിശ്ചയം എന്നീ വാക്കുകളാണ് ഇവരെ വിശേഷിപ്പിക്കാന്‍ വാദ്ര ഉപയോഗിച്ചിരിക്കുന്നത്. 
ഇന്നും എന്നും നിങ്ങളുടെ ദിവസങ്ങളാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ സ്വപ്നത്തിലുള്ള സുരക്ഷിതമായ ഇന്ത്യയായി നമ്മുടെ രാജ്യം മാറട്ടെ വദ്ര കുറിച്ചു. ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവരോടൊപ്പം ആഘോഷിക്കുമെന്നും വദ്ര പറയുന്നു. താന്‍ നീതിയിലും സത്യത്തിലും വിശ്വസിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വനിതാ ദിനസന്ദേശത്തിനൊപ്പം വദ്ര കുറിച്ചിരിക്കുന്നത്.

Latest News