മലപ്പുറം ജില്ലാ കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി: പ്രചാരണ കാമ്പയിന്‍ ഉദ്ഘാടനം ഇന്ന്

ജിദ്ദ- മലപ്പുറം ജില്ലാ കെ.എം.സി.സി 'കൈത്താങ്ങാവാന്‍ കൈകോര്‍ക്കാം' എന്ന ശീര്‍ഷകത്തില്‍ നടത്തിവരുന്ന കുടുംബ സുരക്ഷാ പദ്ധതിയുടെ 2019 ലെ കാമ്പയിന് ഇന്ന് തുടക്കമാകും. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ വൈകിട്ട് നാല് മണിയോടെയാണ് ഒരു മാസം നീളുന്ന കാമ്പയിന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. ജില്ലയിലെ മുഴുവന്‍ മണ്ഡലം, പഞ്ചായത്ത്, ഏരിയ കമ്മിറ്റി ഭാരവാഹികളും സുരക്ഷാ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍മാരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജില്ലാ കെ.എം.സി.സി അറിയിച്ചു.

 

Latest News