റിയാദ്- ബത്ഹയിലെ ശാറാ റെയിലില്‍ ഗള്‍ഫ് വൊയേജര്‍ ട്രാവത്സ് ജീവനക്കാരനായ പാലക്കാട് പുതുപെരിയാരം പട്ടാണി തെരുവു സ്വദേശി പി.എസ് മുഹമ്മദ് ജമീസ് (42) നിര്യാതനായി. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുമയ്യത്താണ് ഭാര്യ. മുഹമ്മദ് കുഞ്ഞലവി- ജമീല ദമ്പതികളുടെ മകനാണ്.
റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് മഞ്ചേരി, ശറഫ് പുളിക്കല്‍, ഫാറൂഖ് മൂന്നിയൂര്‍ എന്നിവര്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികളുമായി രംഗത്തുണ്ട്.