ഖുൻഫുദക്കു സമീപം ചെങ്കടലിൽ ഭൂകമ്പം


അബഹ - ഖുൻഫുദക്കും അസീറിനും സമീപം ചെങ്കടലിൽ ഭൂകമ്പം. ഖുൻഫുദ തീരത്തിന് പടിഞ്ഞാറ് 166 കിലോമീറ്റർ ദൂരെ ആഴക്കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ബുധനാഴ്ച രാവിലെ 10.45 ന് ആണ് റിക്ടർ സ്‌കെയിലിൽ 4.05 ന് ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബൽഖൈൽ പറഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തീരത്തു നിന്ന് ഏറെ ദൂരെയായതിനാൽ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

Latest News