റിയാദ് - ഗോത്ര കുടിപ്പക ഇളക്കിവിടുന്നതിന് ശ്രമിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ഉത്തരവിട്ടു. സർക്കാർ വകുപ്പുകൾ കൃത്രിമങ്ങൾ കാണിക്കുന്നതായും ഗോത്ര തർക്കങ്ങൾ ഇളക്കിവിടുന്നതായും ഗോത്ര അസഹിഷ്ണുത പിന്തുണക്കുന്നതായും സൗദി പൗരൻ ആരോപിക്കുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് അന്വേഷണവും നിയമാനുസൃത നടപടികളും പൂർത്തിയാക്കുന്നതിനാണ് അറ്റോർണി ജനറൽ ഉത്തരവിട്ടത്.
കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവരെ ഇളക്കിവിടുന്നതിനും സർക്കാരിനെതിരെ പൊതുജനവികാരം തിരിച്ചുവിടുന്നതിനും സാമൂഹികൈക്യം തകർക്കുന്നതിനുമാണ് സൗദി പൗരൻ ശ്രമിച്ചത്. സൗദി പൗരന്റെ നീചമായ ഈ ചെയ്തിയെ പിന്തുണച്ച ആളുകളെയും ചോദ്യം ചെയ്യുന്നതിന് അറ്റോർണി ജനറൽ ഉത്തരവിട്ടിട്ടുണ്ട്.