റിയാദ് - തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിൽ മൂന്നു മദ്യ നിർമാണ കേന്ദ്രങ്ങൾ നടത്തിയ എട്ടു പേരെ പോലീസും മതകാര്യ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
അനധികൃത താമസക്കാരായ മൂന്നു യുവതികളും അഞ്ചു പുരുഷന്മാരുമാണ് അറസ്റ്റിലായത്. മദ്യനിർമാണ കേന്ദ്രങ്ങളെ കുറിച്ച് മതകാര്യ പോലീസിന് വിവരം ലഭിക്കുകയായിരുന്നെന്ന് റിയാദ് മതകാര്യ പോലീസ് ശാഖാ വക്താവ് മുഹമ്മദ് അൽസബർ പറഞ്ഞു. തുടർന്ന് പോലീസുമായി ഏകോപനം നടത്തിയാണ് മദ്യനിർമാണ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്തത്. ഇവിടങ്ങളിൽ കണ്ടെത്തിയ മദ്യശേഖരവും മദ്യം നിർമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും നശിപ്പിച്ചതായും മുഹമ്മദ് അൽസബർ പറഞ്ഞു.