Sorry, you need to enable JavaScript to visit this website.

പദവി ശരിയാക്കാത്ത  ബങ്കുകൾ അടപ്പിച്ചു

ജിസാനിൽ നവീകരണ ജോലികൾ നടത്തി പദവി ശരിയാക്കാത്ത  പെട്രോൾ ബങ്ക് കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ച് അടക്കുന്നു. 

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പദവി ശരിയാക്കാത്ത പെട്രോൾ ബങ്കുകൾ പ്രത്യേക കമ്മിറ്റി അടപ്പിച്ചു. പെട്രോൾ ബങ്കുകളുടെ പദവി ശരിയാക്കുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം രണ്ടു വർഷത്തെ സാവകാശം അനുവദിച്ചിരുന്നു. ഇതിനകം പദവി ശരിയാക്കാത്ത ബങ്കുകളാണ് അടപ്പിച്ചത്. 
മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമാവലി അനുസരിച്ച് ബങ്കുകളും ബങ്കുകളോട് ചേർന്നുള്ള മസ്ജിദുകളും ടോയ്‌ലറ്റുകളും നവീകരിക്കലും സേവന നിലവാരം ഉയർത്തലും നിർബന്ധമാണ്. 

Latest News