Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൊള്ളുന്ന കേരളം: വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുത്

തിരുവനന്തപുരം- കടുത്ത  വേനല്‍ കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സ്‌കൂളുകള്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. യൂണിഫോമും സോക്‌സും, ഷൂസും, ടൈയ്യും നിര്‍ബന്ധമാക്കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പരീക്ഷാഹാളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് കുടിവെള്ളവും ഫാനും ഉറപ്പാക്കണം. കഠിനമായ ചൂട് കാരണം ചിക്കന്‍ പോക്‌സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങള്‍ തുടങ്ങിയവ കുട്ടികളില്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിക്കന്‍ പോക്‌സും അഞ്ചാംപനിയും ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

 

Latest News