Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് രാജകുടുംബത്തെ ട്രോളുന്നത് മതിയാക്കൂ

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിനു നേരെയുള്ള ട്രോളിനു നിരോധനം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ  ഔദ്യോഗിക വെബ്‌സൈറ്റിലും എലിസബത്ത് രാജ്ഞി ഉള്‍പ്പെടെ രാജകുടുംബാംഗങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ട്രോളിനു നിരോധനം ഏര്‍പ്പെടുത്തി. ട്വിറ്റര്‍ അക്കൗണ്ടുകളിലുള്‍പ്പെടെ പ്രതികരിക്കുമ്പോള്‍ തികഞ്ഞ അച്ചടക്കം പുലര്‍ത്തണമെന്നും മാന്യതയോടെ പെരുമാറാന്‍ ശ്രദ്ധിക്കണമെന്നും രാജകുടുംബത്തിന്റെ വെബ്‌സൈറ്റ് മുന്നറിയിപ്പു നല്‍കിയിരിയ്ക്കുകയാണ്.
ഏറ്റവും ഒടുവിലായി രാജകുടുംബത്തിന്റെ  ഭാഗമായി മാറിയ, ഹാരി രാജകുമാരന്റെ  ഭാര്യയും അമേരിക്കന്‍ നടിയുമായ മേഗന്‍ മാര്‍ക്കലിനെ ലക്ഷ്യമാക്കിയുള്ള അതിരുവിട്ട ട്രോളുകള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ  ഭാഗമാണു പുതിയ നടപടികള്‍ എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അതേസമയം, ഹാരിയുടെ സഹോദരന്‍ വില്യമിന്റെ ഭാര്യ കെയ്റ്റിനെ പിന്തുണയ്ക്കുന്നവരും മേഗനെ ഇഷ്ടപ്പെടുന്നവരും തമ്മിലുള്ള ഓണ്‍ലൈന്‍ കലഹമാണു ട്രോളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 

Latest News