Sorry, you need to enable JavaScript to visit this website.

ബാങ്ക് ഉപയോക്താക്കളുടെ  പണം പിടിച്ചുപറിക്കുന്ന സംഘം അറസ്റ്റിൽ

ദമാം- ബാങ്ക് ശാഖകളിൽ നിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങുന്നവരെ രഹസ്യമായി നിരീക്ഷിച്ച് പിന്തുടർന്ന് ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കുന്നത് പതിവാക്കിയ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു. 
നാൽപതിനടുത്ത് പ്രായമുള്ള നാലു എത്യോപ്യക്കാരാണ് അറസ്റ്റിലായതെന്ന് കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് കേണൽ സിയാദ് അൽറുഖൈതി പറഞ്ഞു. ദമാമിലും അൽകോബാറിലും ബാങ്ക് ഉപയോക്താക്കളെ ആക്രമിച്ച് രണ്ടര ലക്ഷത്തിലേറെ റിയാൽ തട്ടിപ്പറിച്ചതായി ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പോലീസ് വക്താവ് പറഞ്ഞു. 
കിഴക്കൻ പ്രവിശ്യയിലെ ഒരു ബാങ്ക് ശാഖയിൽ നിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങുന്ന ഉപയോക്താക്കളെ ആഫ്രിക്കക്കാരായ സംഘം രഹസ്യമായി നിരീക്ഷിച്ച് പിന്തുടർന്ന് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തിയാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. 

 

Latest News