കോണ്‍സുലര്‍ സംഘം വെള്ളിയാഴ്ച അബഹ സന്ദര്‍ശിക്കും

ജിദ്ദ- ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ കം കമ്യൂണിറ്റി വെല്‍ഫെയര്‍ സംഘം മാര്‍ച്ച് എട്ടിന് അബഹ സന്ദര്‍ശിക്കും. ഖമീസ് മുഷൈത്തിലെ വി.എഫ്.എസ് ഗ്ലോബല്‍ ഓഫീസിലാണ് സംഘം തങ്ങുക. രാവിലെ എട്ട് മുതല്‍ 12 മണി വരേയും ഉച്ചക്ക് ഒന്ന് മുതല്‍ ആറ് വരേയും സംഘത്തിന്റെ സേവനം ലഭിക്കും. തൊഴില്‍, സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നിര്‍ദേശങ്ങളും എഴുതിയായിരിക്കണം നല്‍കേണ്ടത്.

 

Latest News