Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐസ്‌ക്രീം കേസിൽ ഇനി അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി- ഐസ്‌ക്രീം കേസിൽ ഇനി ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം. ഐസ്‌ക്രീം കേസ് അവസാനിപ്പിക്കുന്നതിനെതിരെ വി.എസ് അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇനി അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചത്. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേരിൽ ആരോപണമുയർന്ന കേസിലാണ് സർക്കാർ സത്യവാങ്മൂലം. കോടതിയുടെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടന്നതെന്നും കേസിൽ അട്ടിമറി നടന്നുവെന്നതിന് ഒരു തെളിവുമില്ലെന്നും സർക്കാർ വ്യക്തമാക്കി. ഈ കേസിൽ ഒരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ല. ആരുടെയും ഇടപെടലുണ്ടായിട്ടില്ല. കേസിലെ ഇരകൾക്ക് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫ് പണം നൽകിയിട്ടുണ്ട്. എന്നാൽ ഈ പണം നൽകിയത് കുഞ്ഞാലിക്കുട്ടിയാണെന്നതിന് ഒരു തെളിവുമില്ലെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാന സർക്കാറും ഈ കേസിലെ ഒരു പരാതിക്കാരനും ചേർന്ന് ഒത്തുകളിച്ചുവെന്നും വി.എസ് തന്റെ പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. ഈ കേസിൽ ഒരുതരത്തിലുള്ള ഇടപെടലും നടന്നിട്ടില്ലന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
 

Latest News