കുമ്മനം കൂട്ടിലടച്ച കിളിയെ  പോലെ-ഒ. രാജഗോപാല്‍ 

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ കുമ്മനം രാജശേഖരന് താത്പര്യമില്ലെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ. മിസോറാം ഗവര്‍ണറായി കുമ്മനം തുടരുന്നത് കൂട്ടിലടച്ച കിളിയേപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് തന്റെയും പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗത്തിന്റെയും ആഗ്രഹം. അദ്ദേഹത്തെ മടക്കിക്കൊണ്ടു വരണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും രാജഗോപാല്‍ പറഞ്ഞു.

Latest News