Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇസ്തിമാറ, ലൈസന്‍സ് ഫീ നിരക്കുകളറിയാം; കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍

റിയാദ് - വാഹനങ്ങളുടെ ഉടമസ്ഥാവകാശ രേഖ (ഇസ്തിമാറ) പുതുക്കുന്നതിനും കേടായതോ നഷ്ടപ്പെട്ടതോ ആയ ഇസ്തിമാറക്കു പകരം ബദൽ ഇസ്തിമാറ അനുവദിക്കുന്നതിനുമുള്ള ഫീസുകൾ ട്രാഫിക് ഡയറക്ടറേറ്റ് പരസ്യപ്പെടുത്തി. പ്രൈവറ്റ് കാറുകളുടെ ഇസ്തിമാറ ഒരു വർഷത്തേക്ക് പുതുക്കുന്നതിനും ബദൽ ഇസ്തിമാറ അനുവദിക്കുന്നതിനും 100 റിയാലാണ് ഫീസ്. കാറുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 150 റിയാലാണ് ഫീസ്. സ്വകാര്യ ആവശ്യങ്ങൾക്കുള്ള ചരക്ക് വാഹനങ്ങളുടെ ഇസ്തിമാറ ഒരു വർഷത്തേക്ക് പുതുക്കുന്നതിന് 200 റിയാലും കേടായതോ നഷ്ടപ്പെട്ടതോ ആയ ഇസ്തിമാറക്കു പകരം ബദൽ ഇസ്തിമാറ അനുവദിക്കുന്നതിന് 100 റിയാലും ഉടമസ്ഥാവകാശം മാറ്റുന്നതിന് 150 റിയാലും ആണ് ഫീസ്. ചെറിയ ബസുകളുടെ ഇസ്തിമാറ പുതുക്കുന്നതിനും നഷ്ടപ്പെട്ട ഇസ്തിമാറക്കു പകരം ബദൽ അനുവദിക്കുന്നതിനും 200 റിയാലും ഉടമസ്ഥാവകാശം മാറ്റുന്നതിന് 150 റിയാലുമാണ് ഫീസ്. ബൈക്കുകളുടെ ഇസ്തിമാറ പുതുക്കുന്നതിനും ബദൽ ഇസ്തിമാറക്കും സ്വകാര്യ കാറുകൾക്ക് ബാധകമായ അതേ ഫീസുകളാണ് ബാധകം. 
പ്രൊഫഷനൽ, പ്രൈവറ്റ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് ഒരു വർഷത്തേക്ക് 40 റിയാലാണ് ഫീസ്. ലൈസൻസ് പുതുക്കുന്നതിനും ഇതേ ഫീസ് ആണ് ബാധകം. കേടായതോ നഷ്ടപ്പെട്ടതോ ആയ ലൈസൻസിനു പകരം ബദൽ ലൈസൻസ് അനുവദിക്കുന്നതിന് 100 റിയാൽ ഫീസ് നൽകണം. മുഴുവൻ ഇനത്തിലും പെട്ട വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾക്ക് ലൈസൻസ് നൽകുന്നതിന് 100 റിയാലാണ് ഫീസ്. നമ്പർ പ്ലേറ്റ് ലൈസൻസ് പുതുക്കുന്നതിനും വർഷത്തിന് 100 റിയാൽ വീതം ഫീസ് നൽകിയിരിക്കണം. 
ഫീസുകളും ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളും മെഡിക്കൽ ഫീസും ഓൺലൈൻ സേവനമായ അബ്ശിർ വഴി അടക്കുന്നതിന് സാധിക്കും. ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിക്കൽ, ട്രാഫിക് ഡയയറക്ടറേറ്റിൽ നിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മറ്റുള്ളവരെ അധികാരപ്പെടുത്തൽ, വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കൽ, ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ യാർഡിൽ നിന്ന് വിട്ടെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കൽ അടക്കം നിരവധി സേവനങ്ങൾ ട്രാഫിക് ഡയറക്ടറേറ്റ് ഇപ്പോൾ ഓൺലൈൻ വഴി നൽകുന്നുണ്ട്. 

 

Latest News