എയര്‍ ഇന്ത്യയില്‍ ജീവനക്കാരും പൈലറ്റുമാരും ഇനി ആവേശത്തോടെ 'ജയ് ഹിന്ദ്' വിളിക്കണം

ന്യുദല്‍ഹി- വിമാനത്തിനുള്ളില്‍ നടത്തുന്ന എല്ലാ അനൗണ്‍സ്‌മെന്റുകള്‍ക്കും ശേഷം പൈലറ്റുമാരും ജീവനക്കാരും ജയ് ഹിന്ദ് വിളിക്കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യയുടെ പുതിയ തിട്ടൂരം. ഈ നിര്‍ദേശം ഉടനടി നടപ്പിലാക്കണമെന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ അനൗണ്‍സ്‌മെന്റിനും ശേഷം ഒന്നു നിര്‍ത്തിയ ശേഷം ആവേശത്തോടെ ജയ് ഹിന്ദ് വിളിക്കണമെന്നാണ് ജീവനക്കാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.

എയര്‍ ഇന്ത്യയില്‍ ഇപ്പോള്‍ 3500ഓളം ജീവനക്കാരും 1200ലേറെ പൈലറ്റുമാരുമുണ്ട്. എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി അശ്വനി ലൊഹാനി വീണ്ടും ചാര്‍ജെടുത്തതിനു പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍. 2016-ലും ലൊഹാനി ഇത്തരത്തില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
 

Latest News