Sorry, you need to enable JavaScript to visit this website.

കിരീടാവകാശിയുടെ കാരുണ്യം; രണ്ട് കുരുന്നുകള്‍ക്ക് വിദേശത്ത് ചികിത്സ

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

റിയാദ്- ഗുരുതരമായ ജനിതക രോഗം ബാധിച്ച കുരുന്നുകൾക്ക് വിദേശ രാജ്യത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടു. ശരീരത്തിൽ അങ്ങിങ്ങായി പൊള്ളലേറ്റതു പോലെ കുമിളകളും കുരുക്കളും പൊന്തി ചർമം അടർന്നുവീഴുന്ന അപൂർവ രോഗം ബാധിച്ച മുശാരി, ജന എന്നീ കുരുന്നുകൾക്കാണ് കിരീടാവകാശി കാരുണ്യ സ്പർശമായത്. ഇവരുടെ കുടുംബം താമസിക്കുന്ന തുറൈബ് മേഖല സന്ദർശിച്ച അസീർ ഗവർണർ തുർക്കി ബിൻ തലാൽ രാജകുമാരനോട് കുട്ടികളുടെ പിതാവ് സഈദ് അൽഖഹ്താനി സഹായമഭ്യർഥിക്കുകയായിരുന്നു. ഉടൻ തന്നെ ഗവർണർ വിഷയം കിരീടാവകാശിയുടെ ശ്രദ്ധയിൽ പെടുത്തി. രാജ്യത്തിന്റെ ചെലവിൽ വിദേശ രാജ്യത്ത് ഏറ്റവും ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ വൈകാതെ കിരീടാവകാശി ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികളുടെ കാര്യത്തിൽ ഏറെ വിഷമിച്ചിരുന്ന പിതാവ് തങ്ങൾക്ക് കൈവന്ന ഭാഗ്യത്തിൽ കിരീടാവകാശിക്കും അസീർ ഗവർണർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തി.

 

Latest News