ബത്തേരി- ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ കണ്ടക്ടറുടെ നിര്‍ദേശം അവഗണിച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റില്ലാതെ യാത്രയ്ക്കു ശ്രമിച്ചുവെന്നു സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ കോടതി കേസെടുത്തു. എം.എല്‍.എയുടെ പരാതിയില്‍ കുപ്പാടി അയ്യന്‍വീട്ടില്‍ ലിജോ ജോണി, പുല്‍പള്ളി ഇളന്നിയില്‍ മുഹമ്മദ് ഷാഫി, കുപ്പാടി കൊന്നക്കാട് വിനീഷ്, പഴേരി തണ്ടാംപറമ്പില്‍ ഋതുശോഭ് എന്നിവര്‍ക്കെതിരെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജി.എസ്. ചന്ദന കേസെടുത്തത്. ആഴ്ചകള്‍ മുമ്പ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് ലോഫ്‌ളോര്‍ ബസില്‍ എം.എല്‍.എ നടത്തിയ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ പ്രചാരണം.