അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റു 

ന്യദല്‍ഹി: പാക്കിസ്ഥാന്‍ വിട്ടയച്ച വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്ത്. അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം അഭിനന്ദന്റെ ശരീരത്തില്‍ പാക്കിസ്ഥാന്‍ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്ന് സ്‌കാനിങ് റിപ്പോര്‍ട്ടില്‍ വ്യക്തമായി.
പാരച്യൂട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴോ പാക്കിസ്ഥാനില്‍ നിന്ന് മര്‍ദ്ദനം ഏറ്റപ്പോഴോ ആവാം അദ്ദേഹത്തിന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതെന്നാണ് നിഗമനം. എന്നാല്‍ പാകിസ്ഥാന്റെ കസ്റ്റഡിയില്‍വച്ച് തനിക്ക് മര്‍ദ്ദനങ്ങളൊന്നും ഏറ്റിട്ടില്ലെന്നും എന്നാല്‍ തന്നെ അവര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അഭിനന്ദന്‍ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ മാനസികാരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ക്ക് ചോദിച്ചറിയാന്‍ കഴിയൂ. പാക്കിസ്ഥാന്‍ കസ്റ്റഡിയിലായിരിക്കെ അവരോട് എന്തെല്ലാം വെളിപ്പെടുത്തിയെന്ന് അടക്കമുള്ള കാര്യങ്ങള്‍ അധികൃതര്‍ക്ക് പിന്നീടെ ചോദിച്ചറിയാന്‍ കഴിയൂ. ഇപ്പോള്‍ ഡല്‍ഹി സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ് അഭിനന്ദന്‍.

Latest News