ബിജെപിയെ ചോദ്യം ചെയ്ത കുമാരസ്വാമിക്കെതിരെ പോലീസില്‍ പരാതി

ബംഗളൂരു- ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തെ ആഘോഷമാക്കുന്നത് രാജ്യത്ത് സാമുദായിക സംഘര്‍ഷത്തിന് കാരണമാകുമെന്ന് പ്രസ്താവിച്ച കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കെതിരെ പോലീസില്‍ പരാതി. മുഖ്യമന്ത്രി പാക്കിസ്ഥാനിലല്ലെന്ന കാര്യം ഓര്‍ക്കണമെന്ന ബിജെപിയുടെ പ്രതികരണത്തിനു പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും രാജ്യത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് കുമാരസ്വാമി മൈസൂരുവില്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഒരു പ്രത്യേക സമുദായത്തെ ബിജെപി ശത്രുക്കളാക്കുകയാണെന്നും ഇത് ഭാവിയില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ കുമാരസ്വാമി ഇന്ത്യന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്നും പാക്കിസ്ഥാനിലേതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തുവന്നത്. ബിജെപി കര്‍ണാടക ഘടകമാണ് മഖ്യമന്ത്രിയുടെ നിലപാടിനെ ട്വിറ്ററില്‍ ചോദ്യം ചെയ്തത്.

 

Latest News