Sorry, you need to enable JavaScript to visit this website.

സെക്രട്ടറിയേറ്റില്‍ ആധുനിക ശബ്ദ, ദൃശ്യ സ്റ്റുഡിയോ

തിരുവനന്തപുരം- സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നില്‍ പുതുതായി സജ്ജീകരിച്ച വിഷ്വല്‍ എഡിറ്റ്, സൗണ്ട് റിക്കോര്‍ഡിംഗ് സംവിധാനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.  
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിക്കുന്ന ഓഡിയോ, വീഡിയോ പരിപാടികളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായാണ് സ്റ്റുഡിയോ നിര്‍മ്മിച്ചിട്ടുള്ളത്.  ക്യാമറ അടക്കമുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.  മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ ശബ്ദ ദൃശ്യ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ടി.വി പരിപാടികളുടെ ആങ്കറിംഗിനായി മിനി ഫ്‌ളോറും, ലൈറ്റിംഗ് സംവിധാനവും ഇതോടൊപ്പമുണ്ട്. സോഷ്യല്‍മീഡിയ വഴിയുള്ള പ്രചാരണ പരിപാടികളുടെ ക്രിയേറ്റീവുകളുടെ നിര്‍മ്മാണത്തിനും സ്വന്തം നിലയില്‍ പ്രൊഡക്ഷന്‍ സൗകര്യങ്ങള്‍ അനിവാര്യമാണെന്ന് പി.ആര്‍.ഡി ഡയറക്ടര്‍ സുഭാഷ് ടി.വി പറഞ്ഞു.
 വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ മേല്‍നോട്ടത്തിലാകും സ്റ്റുഡിയോ സംവിധാനങ്ങളുടെ പ്രവര്‍ത്തനം. ചടങ്ങില്‍ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) പി.എസ്. രാജശേഖരന്‍, അഡീഷണല്‍ ഡയറക്ടര്‍ (ഇ.എം.ഡി), കെ. സന്തോഷ്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍) വി. സലിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

 

Latest News