ടോക്കിയോ: വമ്പന്‍ ഓര്‍ മത്സ്യങ്ങള്‍ വീണ്ടും കരക്കടിയാന്‍ തുടങ്ങിയതോടെ സുനാമിയുടെ ഭീതിയില്‍ കഴിയുകയാണ് ജപ്പനിലെ ജനങ്ങള്‍. കടലിന്റെ അടിത്തട്ടില്‍ കാണപ്പെടാറുള്ള വലിയ മത്സ്യമാണ് ഓര്‍ മത്സ്യങ്ങള്‍. സുനാമി ഉള്‍പ്പടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ ഓര്‍ മത്സ്യങ്ങള്‍ക്ക് കഴിവുണ്ട് എന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.
ജപ്പന്‍കാരുടെ ഈ വിശ്വാസത്തിന് ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാ എങ്കിലും 2011ല്‍ ഉണ്ടായ ഫുകുഷിമ ഭൂകമ്പത്തിനും പിന്നീട് സമാനമായ രീതിയില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ക്കും, മുന്നോടിയായി ഓര്‍ മത്സ്യങ്ങള്‍ കരക്കടിഞ്ഞിരുന്നു എന്നതാണ് ജനങ്ങളുടെ ഭയത്തിന് പിന്നിലെ കാരണം.
കഴിഞ്ഞ ദിവസങ്ങളിലായി ജപ്പാന്റെ പലഭാഗങ്ങളിലും ഓര്‍ മത്സങ്ങള്‍ വ്യാപകമായി കരക്കടിയുന്നുണ്ട്. ഇതോടെ ഭൂകമ്പമോ സുനാമിയോ ഉണ്ടായേക്കും എന്ന ഭീതി ജപ്പാനിലെ ജനങ്ങളെ അസ്വസ്ഥമാക്കുകയാണ്. സംഭവത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാന്‍ ജപ്പാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്