Sorry, you need to enable JavaScript to visit this website.

അഭിനന്ദന്‍ വൈകാന്‍ കാരണം  പാക്കിസ്ഥാന്റെ വീഡിയോ പിടുത്തം 

ന്യൂദല്‍ഹി: പാക് സൈന്യം വിട്ടുനല്‍കിയ ഇന്ത്യന്‍ വീരന്‍ അഭിനന്ദ് വര്‍ത്തമാന്റെ മോചനം പറഞ്ഞതിലും മണിക്കൂറുകള്‍ വൈകാന്‍ കാരണം പാകിസ്താന്‍ നടത്തിയ വീഡിയോ പിടുത്തം. രാത്രി 9.20 നായിരുന്നു അഭിനന്ദ് വാഗാ അതിര്‍ത്തി താണ്ടിയത്. പാകിസ്താന്‍ അധികൃതര്‍ അഭിനന്ദിന്റെ വീഡിയോ സ്‌റ്റേറ്റ്‌മെന്റ് എടുത്ത ശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ മാധ്യമങ്ങള്‍ വഴി പാകിസ്താന്‍ ഇത് പുറത്തുവിടുകയും ചെയ്തു. 
ഒരു ലക്ഷ്യം മനസ്സില്‍ വെച്ച് നിയന്ത്രണരേഖ മറികടന്നെന്നും എന്നാല്‍ തന്റെ വിമാനം വെടിവെച്ചിട്ടു. ജനക്കൂട്ടത്തില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയത് സൈന്യമാണ്. പാക് സൈന്യത്തിന്റെ പ്രൊഫഷണലിസം ആകര്‍ഷണീയമായിരുന്നു. വീഡിയോയില്‍ അഭിനന്ദ് പറയുന്നു. മിഗ് 21 ഫൈറ്റര്‍ ജെറ്റ് താഴെ വീണതിന് ശേഷം 60 മണിക്കൂറോളമായിരുന്നു അഭിനന്ദ് പാക് സൈന്യത്തിന്റെ പിടിയില്‍ കഴിഞ്ഞത്. വിംഗ് കമാന്ററെ പിടിച്ചതിന് ശേഷമുള്ള വീഡിയോ പാകിസ്താന്‍ നേരത്തേ പുറത്തുവിട്ടിരുന്നു. മുറിവേറ്റ്, കണ്ണു കെട്ടി കെട്ടിയിടപ്പെട്ട നിലയിലായിരുന്നു ചിത്രത്തില്‍ അഭിനന്ദ് കാണപ്പെട്ടത്. വീഡിയോ പുറത്തുവന്നതിന് തൊട്ടു പിന്നാലെ പാകിസ്താന്‍ ജനീവ കരാര്‍ ലംഘിച്ചെന്ന ആരോപണവുമായി ഇന്ത്യ രംഗത്ത് വരികയായിരുന്നു. തൊട്ടു പിന്നാലെ സൈനികന്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കുന്ന വീഡിയോയും വന്നു.
പാകിസ്താന്‍ സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കുമൊപ്പം നന്നായി നില്‍ക്കുന്ന നിലയിലായിരുന്നു ഈ വീഡിയോ. സമാധാനത്തിന്റെ ഭാഗമായി അഭിനന്ദനെ വിട്ടയയ്ക്കുന്നു എന്നാണ് പിറ്റേന്ന് ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയത്. അഭിനന്ദിനെ വാഗാ അതിര്‍ത്തിയില്‍ എത്തിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അനേകരാണ് രാവിലെ മുതല്‍ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയില്‍ എത്തിയത്. നീണ്ട കാത്തിരിപ്പ് വേണ്ടി വന്നപ്പോള്‍ ഒരു ഘട്ടത്തില്‍ പാകിസ്താന്‍ തീരുമാനം മാറ്റിയോ എന്ന് വരെ ആശങ്കകള്‍ ഉയര്‍ന്നു. സന്തോഷമെന്നായിരുന്നു നാട്ടില്‍ കാലു കുത്തിയപ്പോള്‍ അഭിനന്ദിന്റെ ആദ്യ പ്രതികരണം. അമൃത്സറില്‍ എത്തിച്ച് അഭിനന്ദനെ വിശദമായ വൈദ്യപരിശോധനകള്‍ നടത്തി. മനഃശാസ്ത്ര പരിശോധനക്കും വിശദമായ ചോദ്യം ചെയ്യലിനും അഭിനന്ദനെ വിധേയനാക്കും.

 

 

 

Latest News