വ്യാജ ഫേസ് ബുക്ക് ലൈക്കുകള്‍ വിറ്റു; നാല് ചൈനീസ് കമ്പനികള്‍ക്കെതിരെ നിയമ നടപടി

ബീജിംഗ്- വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകളും ലൈക്കുകളും വില്‍പന നടത്തിയതിന് നാല് സ്ഥാപനങ്ങള്‍ക്കെതിരേയും മൂന്ന് ചൈനക്കാര്‍ക്കുമെതിരെ ഫേസ് ബുക്ക് നിയമനടപടി ആരംഭിച്ചു.
ഫേസ് ബുക്കിലേയും ഇന്‍സ്റ്റാഗ്രാമിലേയും ഫോളോവേഴ്‌സിനേയും ഇങ്ങനെ വില്‍പന നടത്തിയിട്ടുണ്ട്. ഒരു ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫേസ് ബുക്ക് നിയമ നടപടി ആരംഭിച്ചിരിക്കുന്നത്. ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, ലിങ്ക്ഡ് ഇന്‍, ട്വിറ്റര്‍ തുടങ്ങിയ വെബ് സൈറ്റുകളിലേക്ക് നീളുന്നതാണ് വ്യാജ വില്‍പനയെന്നും കമ്പനിയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും  ഫേസ് ബുക്ക് അറിയിച്ചു.

 

Latest News