പട്ടാമ്പി സ്വദേശി അല്‍ഹസയില്‍ നിര്യാതനായി

ദമാം-പട്ടാമ്പി സ്വദേശി അല്‍ഹസയില്‍ നിര്യാതനായി. മേലെ പട്ടാമ്പി കിഴയൂര്‍ കൂരാന്‍പറമ്പില്‍ അബ്ബാസിന്റെ മകന്‍ അന്‍വര്‍ (39) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കമ്പനി വക താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്ന അന്‍വറിനെ വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. അല്‍ഹസ കിംഗ് ഫഹദ് ആസ്പത്രി മോര്‍ച്ചറിയിലുള്ള മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അല്‍ഹസ കെ.എം.സി.സി അറിയിച്ചു. അന്‍വര്‍ 15 വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. മരണ വിവരമറിഞ്ഞ് അബ്‌ഖൈഖില്‍ ജോലി ചെയ്യുന്ന സഹോദരന്‍ റിയാസ് അല്‍ഹസയില്‍ എത്തിയിട്ടുണ്ട്. ഉമ്മ. മറിയക്കുട്ടി. ഭാര്യ:ഷഹാന. മക്കള്‍: ഫാതിമ സന, സനില്‍, സലീല്‍.

 

 

Latest News