ലണ്ടന്‍-കുട്ടികളുമായി വൈകാരിക ബന്ധം സ്ഥാപിക്കാനും അവരെ ലൈംഗികമായി ചൂഷണം ചെയ്യാനും സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്‍സ്റ്റാഗ്രാമാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പ്രവര്‍ത്തിക്കുന്ന നാഷണല്‍ സൊസൈറ്റിയാണ് (എന്‍.എസ്.പി.സി.സി) ഇക്കാര്യം വ്യക്തമാക്കയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നതിലൂടെ അവരുടെ വിശ്വാസം പിടിച്ചുപറ്റിയശഷം ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ഇന്‍സ്റ്റാഗ്രാം ദുരുപയോഗം ചെയ്യുന്നവരുടെ ലക്ഷ്യം.
കഴിഞ്ഞ 18 മാസത്തിനിടെ ഇത്തരത്തിലുള്ള 5000 ഓണ്‍ലൈന്‍ ഗ്രൂമിംഗ് കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതായി എന്‍എസ്പിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 നും 2018 നുമിടയിലുള്ള കാലയളവില്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 200 ശതമാനമാണ് വര്‍ധന. കുറ്റകൃത്യങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഇന്‍സ്റ്റാഗ്രാമാണ് മുന്നില്‍-32 ശതമാനം. ഫേസ് ബുക്ക് 23 ശതമാനം പേരും സ്‌നാപ്പ്ചാറ്റ് 14 ശതമാനം പേരും ദുരുപയോഗം ചെയ്യുന്നു.