അഭിനന്ദന്‍ ഉടന്‍ വാഗയിലെത്തും; സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം, ആഘോഷം

അട്ടാരി- പാക്കിസ്ഥാന്‍ വിട്ടയച്ച ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉടന്‍ വാഗ അതിര്‍ത്തിയിലെത്തിക്കും. ലാഹോറില്‍ നിന്ന് റോഡു മാര്‍ഗമാണ് പാക് സേന കനത്ത സുരക്ഷയില്‍ അഭിനന്ദിനെ വാഗയിലെത്തിക്കുന്നത്. ശേഷം ഇന്ത്യയ്ക്കു കൈമാറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് അഭിനന്ദിനെ സ്വാഗതം ചെയ്യാന്‍ രാവിലെ മുതല്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നത്. അഭിനന്ദിന്റെ പിതാവ് എയര്‍ മാര്‍ഷല്‍ (റിട്ട.) എസ് വര്‍ധമാനും മാതാവ് ശോഭ വര്‍ധമാനും ചെന്നൈയില്‍ നിന്ന് ദല്‍ഹിയിലെത്തിയിട്ടുണ്ട്. ഇവരും വാഗയിലെത്തും. ഇന്ത്യന്‍ വ്യോമ സേനയാണ് അഭിനന്ദിനെ സ്വീകരിക്കുക. സേനയ്ക്കു വേണ്ടി ഗ്രൂപ്പ കമാന്‍ഡര്‍ ജെ.ഡി കൂര്യന്‍ അഭിനന്ദിനെ ഏറ്റുവാങ്ങും. വ്യോമസേനാ ഉന്നത ഉദ്യോഗ്സ്ഥരും വാഗയിലെത്തിയിട്ടുണ്ട്.  സുരക്ഷ മുന്‍ നിര്‍ത്തി വാഗ അതിര്‍ത്തിയിലെ ബീറ്റീങ് റിട്രീറ്റ് സെറിമണി ഇന്ന് റദ്ദാക്കി. 

Latest News