Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകുമെന്ന്  മോഡി പറഞ്ഞു-പവന്‍ കല്യാണ്‍ 

വിശാഖപട്ടണം: ബിജെപിയെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി മുന്‍ സഖ്യകക്ഷി നേതാവ് പവന്‍ കല്യാണ്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി യുദ്ധമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണ്‍ പറഞ്ഞത്. കഡപ്പയില്‍ ജനസേന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പവന്‍ കല്യാണ്‍. പുല്‍വാമ ആക്രമണം സംബന്ധിച്ച് പല കോണുകളില്‍ നിന്നും നേരത്തെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. 2700ലധികം സൈനികരെ പ്രതിസന്ധി സാഹചര്യങ്ങള്‍ അവഗണിച്ച് റോഡ് മാര്‍ഗം കൊണ്ടുപോയതും ആക്രമണസാധ്യത സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിട്ടും മതിയായ സുരക്ഷ ഒരുക്കാതിരുന്നതും സൈനികര്‍ക്ക് വിമാനം അനുവദിക്കാതിരുന്നതുമാണ് പ്രതിപക്ഷ നേതാക്കള്‍ ചോദ്യം ചെയ്തിരുന്നത്. പവന്‍ കല്യാണിന്റെ പ്രതികരണം ഈ സാഹചര്യത്തിലാണ് ദേശീയ മാധ്യങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുദ്ധമുണ്ടാകുമെന്ന് ബിജെപി തന്നെ അറിയിച്ചിരുന്നുവെന്ന് പവന്‍ കല്യാണ്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പാണ് ഇക്കാര്യം ബിജെപി നേതാക്കള്‍ തന്നോട് പറഞ്ഞത്. ഇപ്പോള്‍ രാജ്യം ഏത് സാഹചര്യത്തിലാണ് നിലനില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

Latest News