ശ്രീകണ്ഠപുരം - എട്ടു വയസ്സുകാരിയെ വാടക വീട്ടില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ശ്രീകണ്ഠപുരം ഓടത്തിന്‍പാടലത്തിനടുത്തെ വാടക വീട്ടില്‍ താമസിക്കുന്ന പാലക്കാട് അട്ടപ്പാടി സ്വദേശി ആന്റണി എന്ന അന്തോണി(26)യാണ് സി.ഐയും സംഘവും അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയെ രണ്ട് തവണ പ്രതി ക്രൂര പീഡനത്തിനിരയാക്കയതായാണ് പരാതി. അവശ നിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനക്കു വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തു വന്നത്. പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.