Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പല്ല്! സിംഗപൂര്‍ എയര്‍ലൈന്‍സ് മാപ്പുപറഞ്ഞു

സിംഗപൂര്‍- വിമാനയാത്രയ്ക്കിടെ ഓസ്‌ട്രേലിയക്കാരനായ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ മനുഷ്യന്റെ പല്ല് കണ്ടെത്തിയ സംഭവത്തില്‍ സിംഗപൂര്‍ എയര്‍ലൈന്‍സ്് വ്യാഴാഴ്ച മാപ്പു പറഞ്ഞു. ഇതെങ്ങനെ ഭക്ഷണപ്പൊതിയിലെത്തി എന്നതു സംബന്ധിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബ്രാഡ്‌ലി ബട്ടന്‍ എന്ന യാത്രക്കാരന് ചൊവ്വാഴ്ചയാണ് അരിഭക്ഷണത്തില്‍ നിന്ന് മനുഷ്യന്റെ പല്ലു പോലെ ഒരു വസ്തു ലഭിച്ചത്. ഇത് പല്ല് അല്ലെന്ന് വിമാന ജീവനക്കാര്‍ ഉറപ്പിച്ചു പറഞ്ഞെന്നും പുറത്ത് പരിശോധന നടത്തണമെന്ന് പറഞ്ഞെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതു പല്ലു തന്നെയാണെന്നതില്‍ സംശയമില്ലെന്നാണ് ബട്ടന്‍ പറയുന്നത്. ഇതു പരാതിപ്പെട്ടപ്പോള്‍ സിംഗപൂര്‍ എയര്‍ലൈന്‍ ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങളുടെ വൗച്ചര്‍ സൗജന്യമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 

വെല്ലിങ്ടണില്‍ നിന്നും മെല്‍ബണിലേക്കുള്ള യാത്രാമധ്യേയാണ് യാത്രക്കാരന് ഭക്ഷണത്തില്‍ നിന്ന് ഒരു വസ്തു ലഭിച്ചതെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ മോശം അനുഭവത്തിന് യാത്രക്കാരനോട് ക്ഷമ ചോദിക്കുന്നുവെന്നും ഇത് അന്വേഷിച്ചു വരികയാണെന്നും കമ്പനി പറഞ്ഞു.
 

Latest News