ദമാം- അൽഖർജിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം പഴമള്ളൂർ സ്വദേശി മരിച്ചു. പഴമള്ളൂർ സിറ്റിയിലെ പരേതരായ കറുത്തോടൻ കുഞ്ഞലവിയുടെടും കോട്ടക്കാരൻ മറിയുമ്മയുടെയും മകൻ കറുത്തോടൻ അബ്ദുസമദാ(55)ണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ ട്രെയ്‌ലർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സഹയാത്രികനായ സ്വദേശിയും മരിച്ചു. മകന്റെ വിവാഹാവശ്യാർത്ഥം അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് ദുരന്തമുണ്ടായത്. ദീർഘകാലമായി സൗദിയിലാണ് ജോലി ചെയ്യുന്നത്. സമൂസ്സപ്പടിയിലെ ആദ്യകാല സമൂസ്സമണ്ടയുടെ വ്യാപാരിയായിരുന്നു. കെ.എം.സി.സി ഉപദേശകസമിതി അംഗമാണ്. ഭാര്യ: ഹഫ്‌സത്ത് പാട്ടുപ്പാറ (ഒറ്റത്തറ) മക്കൾ: ഉമ്മുഹബീബ, മുഹമ്മദ് നിസാർ (ജിദ്ദ) ആസിഫ ,ഫാത്തിമ സുഹറ, സുൽത്താന മിസരിയ്യ. മരുമക്കൾ: അബ്ദുൽ റഫീഖ് കുഴിയേങ്ങൽ (മക്കരപറമ്പ്) ഷബീർ ഉള്ളാട്ടുപ്പാറ (കാച്ചിനിക്കാട്) അനീസ് കുഴിയേങ്ങൽ (മക്കരപറമ്പ്) ഖബറടക്കം സൗദിയിൽ.