മിന്നലാക്രമണം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് യെദിയൂരപ്പ

ബംഗളൂരു- പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ പ്രത്യാക്രമണം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബി.എസ്. യെദിയൂരപ്പ. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ബി.ജെ.പി 22 സീറ്റ് നേടുമെന്ന് നേരത്തെ മുതൽ പറയുന്ന കാര്യമാണെന്നും യെദിയൂരപ്പ വ്യക്തമാക്കി. പാക്കിസ്താനെതിരായ ബോംബാക്രമണം കർണാടകയിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് നേരത്തെ യെദിയൂരപ്പ പറഞ്ഞിരുന്നു. ഇക്കാര്യമാണ് അദ്ദേഹം നിഷേധിച്ചത്.
 

Latest News