പാക്കിസ്ഥാനെതിരായ വ്യോമാക്രമണം ബിജെപിക്ക് 22 ലോകസഭാ സീറ്റ് നേടിക്കൊടുക്കുമെന്ന് യെദ്യുരപ്പ

ബെംഗളൂരു- പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ഉന്നമിട്ട് ഇന്ത്യ നടത്തിയ മിന്നല്‍ വ്യോമാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അനൂകൂലമായി തരംഗമുണ്ടാക്കിയിട്ടുണ്ടെന്നും ഇതു കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ 22 ഇടത്തും ബിജെപി ജയിക്കാന്‍ സഹായിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ. പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ പ്രഭാവം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണാം ഇത് യുവജനങ്ങളെ ആവേശംകൊള്ളിച്ചിട്ടുണ്ട്. ഇതു കര്‍ണാടകയില്‍ 22 സീറ്റില്‍ ജയിക്കാന്‍ ഞങ്ങളെ സഹായിക്കും-അദ്ദേഹം പറഞ്ഞു.

40 ജവാന്‍മാരുടെ വീരമൃത്യൂവിനു പകരം ചോദിക്കാനും പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാനുമുള്ള ധൈര്യം മോഡി കാണിച്ചിരിക്കുന്നു. ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു. അതാണിപ്പോള്‍ ചെയ്തു കാണിക്കുന്നത്. എല്ലാവരും ഇതു സ്വാഗതം ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികല്‍ പോലും സ്വാഗതം ചെയ്തു- യെദ്യൂരപ്പ ചിത്രദുര്‍ഗയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

Latest News