കെയ്‌റോ റെയില്‍വേ സ്‌റ്റേഷനില്‍  തീപിടിത്തം, 25 മരണം  

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോ റെയില്‍വേ സ്‌റ്റേഷനില്‍ തീപിടിത്തം. അപകടത്തില്‍ 25  പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഈജിപ്തിലെ റംസീസില്‍നിന്ന് വരുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ സ്‌റ്റേഷനിലെ ബാരിയറില്‍ ട്രെയിന്‍ ഇടിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Latest News