കൊച്ചിയില്‍ 17 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

(Representational image)

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 17 ലക്ഷം രൂപ വില വരുന്ന 544 ഗ്രാം  സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നു നെടുമ്പാശ്ശേരിയിലെത്തിയ പാലക്കാട് പുത്തന്‍ റോഡ് സ്വദേശി സുധീര്‍ ബഷീര്‍ ആണ് പിടിയിലായത്. 544 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ മാലകളാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്താനായത്.

 

 

Latest News