Sorry, you need to enable JavaScript to visit this website.

കോണ്‍സുലര്‍ സംഘം വെള്ളിയാഴ്ച യാമ്പുവും ജിസാനും സന്ദര്‍ശിക്കും

ജിദ്ദ- ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ കം കമ്യൂണിറ്റി വെല്‍ഫെയര്‍ സംഘം വെള്ളിയാഴ്ച യാമ്പുവും ജിസാനും സന്ദര്‍ശിക്കും. യാമ്പുവില്‍ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ അല്‍ഫലാഹ് സ്‌പോര്‍ട്‌സ് ഹൗസിന് എതിര്‍വശത്ത് ഹിഗ്ഗി സെന്ററിലെ വി.എഫ്.എസ് ഗ്ലോബല്‍ ഓഫീസിലും ജിസാനില്‍ അദ്‌നാന്‍ ഹോട്ടലിലുമാണ് (017-3217777) സംഘം തങ്ങുക. രാവിലെ എട്ട് മുതല്‍ 12 മണി വരേയും ഉച്ചക്ക് ഒന്ന് മുതല്‍ ആറ് വരേയും സംഘത്തിന്റെ സേവനം ലഭിക്കും. തൊഴില്‍, സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നിര്‍ദേശങ്ങളും എഴുതിയായിരിക്കണം നല്‍കേണ്ടത്.

 

Latest News