ജിദ്ദ - ഉംറ തീർഥാടകരെ ലക്ഷ്യമിട്ട് ഹജ്, ഉംറ മന്ത്രാലയം സൗജന്യ ബസ് സർവീസ് ആരംഭിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽനിന്നാണ് സൗജന്യ ബസ് സർവീസുള്ളത്. വിമാനത്താവളത്തിൽനിന്ന് ഓരോ മണിക്കൂറിലും മക്കയിലേക്ക് ബസ് സർവീസുകളുണ്ടാകുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.






