യുദ്ധത്തിനെതിരെ ട്വിറ്ററില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും

ന്യൂദല്‍ഹി- ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ഭാഗം ന്യായീകരിക്കന്‍ കഠിന ശ്രമം നടത്തുമ്പോള്‍ ഇരുരാജ്യങ്ങളിലേയും ട്വിറ്റര്‍ ഉപയോക്താക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു.. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട.
ബുധനാഴ്ച ഉച്ചക്ക് ശേഷം ട്വിറ്ററില്‍ സേ നോ റ്റു വാര്‍ എന്ന ഹാഷ് ടാഗ് വന്‍ സ്വീകര്യതയാണ് നേടിയത്. ഇന്ത്യയില്‍ ഈ ട്വിറ്റര്‍ ട്രെന്‍ഡ് ഒന്നാം സ്ഥാനത്തും പാക്കിസ്ഥാനില്‍ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.
സാധാരണക്കാരോടൊപ്പം സെലിബ്രിറ്റികളും ട്വിറ്ററില്‍ യുദ്ധവിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങി. ഇരുരാജ്യങ്ങള്‍ക്കും പരസ്പരം നശിപ്പിക്കാന്‍ 100 ഇരട്ടി ശേഷിയുണ്ടെന്നും യുദ്ധമൊഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ഇന്ത്യന്‍ വൈമാനികന്‍ ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നാണ് ധാരാളം പാക്കിസ്ഥാനികള്‍ ട്വിറ്ററില്‍ ഇന്ത്യക്കാരെ ആശ്വസിപ്പിച്ചത്. സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ആരേയും അനുവദിക്കരുതെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ ഉണര്‍ത്തി.

 

Latest News