Sorry, you need to enable JavaScript to visit this website.

കോസ്‌മെറ്റിക്‌സ് നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും

റിയാദ് - കോസ്‌മെറ്റിക്‌സ് നിയമം ലംഘിക്കുന്നവർക്ക് അഞ്ചു വർഷം വരെ തടവും അമ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കോസ്‌മെറ്റിക്‌സ് ഉൽപന്നങ്ങളിൽ വഞ്ചനയും കബളിപ്പിക്കലും നടത്തൽ, വ്യാജമോ കേടായതോ കാലാവധി തീർന്നതോ ആയ സൗന്ദര്യവർധക ഉൽപന്നങ്ങൾ ക്രയവിക്രയം ചെയ്യൽ, കോസ്‌മെറ്റിക്‌സ് ഉൽപന്നങ്ങളുടെ വിപണനത്തിനും പരസ്യങ്ങൾക്കും വ്യാജ വിവരങ്ങൾ ഉപയോഗിക്കൽ, വഞ്ചന നടത്തുന്നതിനെന്ന ഉദ്ദേശ്യത്തോടെ കോസ്‌മെറ്റിക്‌സ് ഉൽപന്നങ്ങൾ നിറക്കുന്നതിനുള്ള പേക്കറ്റുകളും കവറുകളും സൗദിയിലേക്ക് പ്രവേശിപ്പിക്കൽ, വഞ്ചന നടത്തുന്നതിനെന്ന ഉദ്ദേശ്യത്തോടെ കോസ്‌മെറ്റിക്‌സ് ഉൽപന്നങ്ങൾ നിറക്കുന്നതിനുള്ള പേക്കറ്റുകളും കവറുകളും നിർമിക്കൽ-അച്ചടിക്കൽ-കൈവശം വെക്കൽ-വിൽപന നടത്തൽ-പ്രദർശിപ്പിക്കൽ, കോസ്‌മെറ്റിക്‌സ് ഉൽപന്നങ്ങളെ കുറിച്ച് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിക്ക് ശരിയല്ലാത്ത വിവരങ്ങൾ നൽകൽ, നിയമം ലംഘിക്കുന്ന നിലക്ക് കോസ്‌മെറ്റിക്‌സ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യൽ-കയറ്റി അയക്കൽ-നിർമിക്കൽ-വിപണം നടത്തൽ-വിൽപന നടത്തൽ-സംഭരിച്ചുവെക്കൽ-പ്രദർശിപ്പിക്കൽ, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പരിശോധകരെ കൃത്യനിർവഹണത്തിൽനിന്ന് തടയൽ എന്നിവ കോസ്‌മെറ്റിക്‌സ് നിയമ ലംഘനങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. 

Latest News