Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

വ്യോമസേനക്ക് ആദരം; കുഞ്ഞിനു പേര് മിറാഷ്

അജ്മീര്‍- പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകര ക്യമ്പുകള്‍ക്കെതിരെ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമ സേനയോടുള്ള ആദര സൂചകമായി അജ്മീരില്‍ നവജാത ശിശുവിന് മിറാഷ് എന്ന പേരു നല്‍കി. മിറാഷ് പോര്‍വിമാനങ്ങള്‍ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന്റെ അനുസ്്മരണാര്‍ഥമാണ് മകന് മിറാഷ് എന്ന് പേരിട്ടതെന്ന് പിതാവ് എസ്.എസ്. റാത്തോര്‍ പറഞ്ഞു. വലുതായാല്‍ മിറാഷ് സൈന്യത്തില്‍ ചേരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
40 സിആര്‍പിഎഫ് ഭടന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്‌ശെ മുഹമ്മദിന്റെ ബാലക്കോട്ടെ ഏറ്റവും വലിയ ക്യാമ്പ് തകര്‍ക്കാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 12 മിറാഷ് 2000 ബഹുദൗത്യ പോര്‍വിമാനങ്ങളാണ് പങ്കെടുത്തത്. പാക്കിസ്ഥാനില്‍ നടന്ന ആക്രമണത്തില്‍ പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും ആഹ്ലാദം പങ്കിടുമ്പോഴാണ് അജ്മീറിലെ ദമ്പതികള്‍ വേറിട്ട വഴി സ്വീകരിച്ചത്.

 

Latest News