റിയാദ് - ഫാമിലി വിസക്കു പ്രൊഫഷൻ, സ്പോൺസർഷിപ്പ് മാറ്റങ്ങൾക്ക് തൊഴിലുടമയുടെ അനുമതി നിർബന്ധമല്ലെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ജവാസാത്ത് അറിയിച്ചു. തൊഴിലുടമയുടെ അനുമതിയില്ലാതെ വിദേശികൾക്ക് ഫാമിലി വിസയും പ്രൊഫഷൻ, സ്പോൺസർഷിപ്പ് മാറ്റവും അനുവദിക്കില്ലെന്ന് ജവാസാത്ത് വക്താവ് ലെഫ്. കേണൽ ത്വലാൽ അൽശൽഹൂബ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾക്ക് ജവാസാത്തുമായി ബന്ധമില്ല. ഫാമിലി വിസ അടക്കമുള്ള വിസകൾ അനുവദിക്കുന്നത് ജവാസാത്തല്ല. സ്പോൺസർഷിപ്പ് മാറ്റവും ഗാർഹിക തൊഴിലാളികളല്ലാത്തവരുടെ പ്രൊഫഷൻ മാറ്റവും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും ജവാസാത്ത് വക്താവ് പറഞ്ഞു.