ന്യൂദല്‍ഹി- കാണാതായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് ഉടന്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ സൈന്യത്തോടൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാണാതായ പൈലറ്റിന്റെ സുരക്ഷയില്‍ രാഹുല്‍ ആശങ്കപ്രകടിപ്പിച്ചു.
നമ്മുടെ ധീരനായ പൈലറ്റിനെ കാണാതായ വിവരം ദുഖത്തോടെയാണ് കേട്ടത്. അദ്ദേഹം പരിക്കേല്‍ക്കാതെ ഉടന്‍ തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മള്‍ സൈന്യത്തിനൊപ്പം നില്‍ക്കണം- രാഹുല്‍ ട്വീറ്റ് ചെയ്തു.
ഒരു വൈമാനികനെ കാണാനില്ലെന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവിഷ് കുമാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.






