കോപ്റ്റര്‍ തകര്‍ന്നു വീണ് മരിച്ചത് ആറു വ്യോമ സേനാംഗങ്ങളും ഒരു സ്വദേശിയും

ശ്രീനഗര്‍- ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ബുധനാഴ്ച വ്യോമസേനയുടെ എംഐ-17 ട്രാസ്‌പോര്‍ട്ട് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ആറ് വ്യോമ സേനാംഗങ്ങളും ഒരു സ്വദേശിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കിഫായത്ത് ഹുസൈന്‍ ഗനി ആണ് കൊല്ലപ്പെട്ട സിവിലിയനെന്ന് തിരിച്ചറിഞ്ഞു. ആറു സൈനികരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ബുദ്ഗാം ജില്ലയിലെ ഗാരെന്‍ഡ് കലാന്‍ ഗ്രാമത്തില്‍ തുരസ്സായ പാടത്താണ് ബുധനാഴ്ച രാവിലെ പത്തു മണിയോടെയ കോപ്റ്റര്‍ അപകടം. നിലത്തു പതിച്ചയുടന്‍ കോപ്റ്റര്‍ കത്തിയമര്‍ന്നു. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് സേന അറിയിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സംഘര്‍ഷം രൂക്ഷമായ ഘട്ടത്തില്‍ കോപ്റ്റര്‍ തകര്‍ന്നത് പാക് ആക്രമണത്തിലാണെന്നും പറയപ്പെട്ടിരുന്നു. എന്നാല്‍ സേന ഇതു തള്ളി.
 

Latest News