Sorry, you need to enable JavaScript to visit this website.

നേപ്പാളില്‍ കോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രിയടക്കം ഏഴ് മരണം

കാഠ്മണ്ഡു- നേപ്പാള്‍ മലനിരകളില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രിയടക്കം ഏഴു പേര്‍ മരിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 400 കി.മീ അകലെയാണ് അപകടം. മന്ത്രി രബീന്ദ്ര അധികാരിയുടേയും അംഗരക്ഷകന്റേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയ വക്താവ് രാം കൃഷ്ണ സുബേദി പറഞ്ഞു. മറ്റ് അഞ്ച് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം ഛിന്നഭിന്നമായിരിക്കയാണെന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
മഴയും കനത്ത മഞ്ഞുമടക്കം മോശം കാലാസ്ഥയിലാണ് വടക്കുകിഴക്കന്‍ നേപ്പാളിലെ മലനിരകളില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നതെന്ന് സര്‍ക്കാര്‍ വക്താവ് ഗീതാ കുമാരി റായി പറഞ്ഞു.
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയച്ച് അധികാരത്തിലേറിയ സേഷം 2018 മാര്‍ച്ചിലാണ് 49 കാരനായ അധികാരി മന്ത്രിയായി ചുമതലയേറ്റത്. നേപ്പാള്‍ ആസ്ഥാനമായ ഡൈനാസ്റ്റി എയറിന്റേതാണ് തകര്‍ന്ന ഹെലിക്കോപ്റ്റര്‍.
അപകട വിവരമറിഞ്ഞയുടന്‍ രണ്ട് ചെറിയ ഹെലിക്കോപ്റ്റര്‍ പോയെങ്കിലും മോശം കാലാവസ്ഥ കാരണം അപകടസ്ഥലത്ത് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കാഠ്മണ്ഡു എയര്‍പോര്‍ട്ടിലെ രക്ഷാദൗത്യ ഏകോപന ഓഫീസ് അറിയിച്ചു.

 

Latest News