പൈലറ്റിനെ കാണാനില്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചു; പാകിസ്ഥാന്‍ തകര്‍ത്തത് ഇന്ത്യയുടെ മിഗ്-21 പോര്‍വിമാനം

ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് ഭീകര താവളം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണ ശ്രമം വിജയം കണ്ടില്ലെന്ന് ഇന്ത്യ. ഇന്ത്യയുടെ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം പാക്കിസ്ഥാന്റെ ഒരു യുദ്ധ വിമാനം തകര്‍ത്തിട്ടെന്നും എന്നാല്‍ ഇന്ത്യയ്ക്ക് മറ്റൊരു മിഗ്-21 വിമാനം നഷ്ടമായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഓപറേഷനിടെ പൈലറ്റിനെ കാണാതായിട്ടുണ്ടെന്നും ഇന്ത്യ സ്ഥിരീകരിച്ചു. പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വസ്തുകള്‍ പരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.  പൈലറ്റിനെ കസ്റ്റഡിയിലെടുത്ത വിവരം ഔദ്യോഗികമായി പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിട്ടില്ല. ഇന്ത്യയുടെ രണ്ട് പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും രണ്ടു പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തെന്നും പാക്കിസ്ഥാന്‍ അവകാശപ്പെടുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യയുടെ കരസേനാ കേന്ദ്രങ്ങളെ പാക്കിസ്ഥാന്‍ വ്യോമ സേനയെ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതായും ഇന്ത്യ ആരോപിച്ചു. ഇന്ത്യയുടെ കരസേനാ കേന്ദ്രങ്ങളെ ഉന്നമിട്ടിട്ടില്ലെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. 

Latest News