ന്യൂദൽഹി- ഇന്ത്യാ-പാക് അതിർത്തിയിൽ സംഘർഷം മൂർച്ഛിച്ചതിനെ തുടർന്ന് നിർത്തിവെച്ച വിമാനസർവീസുകൾ ഇന്ത്യ പുനരാരംഭിക്കും. ആറ് ഇന്ത്യൻ നഗരങ്ങളിൽനിന്നുള്ള വ്യോമഗതാഗതമാണ് നേരത്തെ മൂന്നു മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. അമൃത്സർ, ചണ്ഡിഗഢ്, ഡെറാഡൂൺ, ജമ്മു, ലേ, ശ്രീനഗർ വിമാനതാവളങ്ങളിൽനിന്നുള്ള സർവീസുകളായിരുന്നു നിർത്തിവെച്ചിരുന്നത്. സർവീസുകൾ പുനരാരംഭിക്കാൻ ഡി.ജി.സി.എ അനുമതി നൽകി. അതേസമയം, ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള മുഴുവൻ സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. അതേസമയം, അതിർത്തിമേഖലകളിലെ വിമാനതാവളങ്ങളിൽനിന്നുള്ള സർവീസുകൾ പാക്കിസ്ഥാൻ നിർത്തിവെച്ചിട്ടുണ്ട്. പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയാണ് വ്യോമഗതാഗതം നിർത്തിവെച്ചത്.