ആന്ധ്രയില്‍ യുവതിയേയും 11-കാരി മകളേയും നഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ചു

ഹൈദരാബാദ്- യുവതിയേയും ബാലികയേയും ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയും വസ്ത്രമുരിഞ്ഞ് കെട്ടിയിടുകയും ചെയ്യുന്ന വിഡിയോ ദൃശ്യം ആന്ധ്ര പ്രദേശില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇവരുടെ ബന്ധുക്കള്‍ തന്നെ പകര്‍ത്തിയ വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. ഒരു ആക്രമിയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്നാണ് യുവതിയേയും ബാലികയേയും മര്‍ദിക്കുന്നത്. ഇരുവരും സഹായത്തിനായി നിലവിളിക്കുന്നുണ്ട്. ഭൂമിത്തര്‍ക്കത്തിന്റെ പേരിലാണ് ഈ ആക്രമണം നടന്നതെന്നും റിപോര്‍ട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും യുവതിയേയും ബാലികയേയും നഗ്നരാക്കിയെന്ന വാദം പോലീസ് തള്ളി.
 

Latest News