ശ്രീനഗര്‍-പാക്കിസ്ഥാന് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. രജൗരി സെക്ടറില്‍ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിനു സമീപം ബോംബിട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാക്കിസ്ഥാന്റെ 16 യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചുവെന്നും ഇവയെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തുരത്തിയെന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ, കശ്മീരിലെ എയര്‍പോര്‍ട്ടുകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ലേ, ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട് എയര്‍പോര്‍ട്ടുകളിലാണ് അതീവ ജാഗ്രതക്ക് നിര്‍ദേശം നല്‍കിയത്. സുരക്ഷാ കാരണങ്ങളാല്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.
കശ്മീരിലെ ബുദ്ഗാമില്‍ തകര്‍ന്നത് ഇന്ത്യന്‍ വ്യോമസേനയുടെ എം.ഐ 17 ട്രാന്‍സ്പോര്‍ട്ട് ചോപ്പറാണെന്ന് സ്ഥരീകരിച്ചു.






