കശ്മീര്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ജയ്‌ശെ മുഹമ്മദ് ഭീകരരെ വധിച്ചു. ഇന്ന്  രാവിലെയാണ് ഷോപിയാന്‍ ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയത്.
ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മീമെന്‍ഡാര്‍ പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിച്ച സൈനികര്‍ക്കുനേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.
പാക്കിസ്ഥാനിലെ ജയ്‌ശെ മുഹമ്മദ് ഭീകര കേന്ദ്രം തകര്‍ത്ത് ഒരു ദിവസം പിന്നിട്ടപ്പോഴാണ് വെടിവെപ്പ്.
ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ജയ്‌ശെ മുഹമ്മദ് ഒരുങ്ങുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ച, വ്യോമസേന ക്യാമ്പ് ബോംബിട്ട് നശിപ്പിച്ചത്. ജയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ ബന്ധു മൗലാനാ യൂസുഫ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന വനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ 1000 പൗണ്ട് ബോംബ് വര്‍ഷിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.

 

Latest News