Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഔസാഫ് സഈദ് സൗദിയിലെ അംബാസഡറായേക്കും

  • ബി.എസ്. മുബാറക് ഹോണ്ടുറാസിൽ ഇന്ത്യൻ സ്ഥാനപതി 

ജിദ്ദ - കാലാവധി അവസാനിച്ച് മടങ്ങുന്ന ഡോ. അഹമ്മദ് ജാവേദിന്റെ പിൻഗാമിയായി ജിദ്ദയിലെ മുൻ ഇന്ത്യൻ കോൺസൽ ജനറലും ഇപ്പോൾ സീഷെൽസിൽ ഇന്ത്യൻ ഹൈക്കമ്മീഷണറുമായ ഡോ. ഔസാഫ് സഈദിനെ സൗദിയിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിക്കുമെന്നറിയുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. 
സൗദിയിലെ പശ്ചിമ പ്രവിശ്യയിലുള്ള ഇന്ത്യക്കാർക്ക് സുപരിചിതനായ ഔസാഫ് സഈദ് യെമനിൽ കുടുംബ വേരുകളുള്ള ഹൈദരാബാദ് സ്വദേശിയാണ്. 1989 ബാച്ച് ഐ.എഫ്.എസുകാരനായ ഇദ്ദേഹത്തിന് ജിയോളജിയിൽ ഡോക്ടറേറ്റുണ്ട്. ഏദൻ, ദോഹ, കയ്‌റോ, ജിദ്ദ എന്നിവിടങ്ങളിലെ സേവനത്തിനു ശേഷമാണ് സീഷെൽസിൽ ഹൈക്കമ്മീഷണറായത്. ഹജ് സേവന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന കോൺസൽ ജനറൽ എന്ന നിലയിൽ ഇന്ത്യക്കാർക്കിടയിലും സൗദികൾക്കിടയിലും പ്രശംസ നേടിയ ഈ നയതന്ത്രജ്ഞന്റെ പുതിയ നിയമനം സംബന്ധിച്ച് അടുത്ത മാസം ആദ്യം ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നറിയുന്നു. ഫർഹാ സഈദാണ് പത്‌നി.
ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറലായിരിക്കേ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്കും തുടർന്ന് ഫലസ്തീനിൽ ഇന്ത്യൻ സ്ഥാനപതിയായും കയറ്റം ലഭിച്ച തമിഴ്‌നാട്ടുകാരനായ ബി.എസ.് മുബാറക്കിനെ ഹോണ്ടുറാസ് റിപ്പബ്ലിക്കിൽ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. അദ്ദേഹം ഉടനെ ചുമതലയേൽക്കും. 
വിരാജ് സിംഗ് (താജിക്കിസ്ഥാൻ റിപ്പബ്ലിക്), രുചിര കാംബോജ് (ഭൂട്ടാൻ), സഞ്ജയ് കുമാർ വർമ (മാർഷെൽ ഐലന്റ്) എന്നിവരെയും ഇന്ത്യൻ സ്ഥാനപതിമാരായി നിയമിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.  

 

Latest News