Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ സൈനിക നീക്കത്തെ പിന്തുണച്ച് ഫ്രാന്‍സ് 

ന്യൂദല്‍ഹി: പുല്‍വാമയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ പിന്തുണച്ച് ഫ്രാന്‍സ്. പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കണമെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാല?യം ആവശ്യപ്പെട്ടു.
ഫ്രാന്‍സ് മനിസിട്രിയുടെ യൂറോപ്പ് ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍, 'അതിര്‍ത്തിയില്‍ കൈമാറുന്ന ഭീകരതയ്‌ക്കെതിരെയുള്ള സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും, പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ രൂപം കൊണ്ട ഭീകര സംഘങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി. അതേസമയം ഭീകരവാദത്തിന് പിന്തുണ നല്‍കി സാമ്പത്തിക സഹായം നല്‍കുന്ന എല്ലാ ശക്തികളെയും തകര്‍ക്കുമെന്നും ഫ്രാന്‍സ് അറിയിച്ചു.

Latest News